Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

റമദാനില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ : റമദാനില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ഖത്തര്‍ എയര്‍വേയ്‌സ് രംഗത്ത്. ഇന്നുമുതല്‍ ഏപ്രില്‍ 5 വരെ ബുക്ക് ചെയ്ത് സെപ്തംബര്‍ 30 വരെയുളള യാത്രകള്‍ക്ക് 20 ശതമാനം വരെ ഇളവ് ലഭിക്കും.

ടിക്കറ്റ് നിരക്കിലെ ഇളവ് തെരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകളിലേക്കുള്ള ഫസ്റ്റ് ക്ലാസ്,ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും ബാധകമാണ് . റമദാന്‍ കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇരട്ടി ക്യു പോയിന്റുകളും ലഭിക്കും.

ഖത്തര്‍ എയര്‍വേയ്‌സ് സൈറ്റില്‍ നിന്നും ഓണ്‍ ലൈനായി ടിക്കറ്റെടുക്കുന്നവര്‍ക്കും ട്രാവല്‍ ഏജന്റുമാര്‍ മുഖേന ടിക്കറ്റ് വാങ്ങുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. ഇത് സംബന്ധിച്ച് ഖത്തര്‍ എയര്‍വേയ്‌സ് ട്രാവല്‍ ഏജന്റുമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

Related Articles

Back to top button