തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് , ഗുരുവായൂര്‍ ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ താരലേലത്തിലൂടെ തിരഞ്ഞെടുത്ത 210 താരങ്ങളെ ഉള്‍പ്പെടുത്തി സൗഹൃദവേദിയുടെ 13 സെക്ടറുകളുടേയും , സഹോദര സ്ഥാപനമായ ടാക്ക് ഖത്തറിന്റേയും പേരില്‍ പങ്കെടുത്ത 14 ടീമുകള്‍ മാര്‍ച്ച് 25 മുതല്‍ തുടര്‍ച്ചയായി 6 ദിവസം മാറ്റുരച്ച ഇന്റര്‍ സെക്ടര്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്-സീസണ്‍ 1 ല്‍ മണലൂരിനെ പരാജയപ്പെടുത്തി ഗുരുവായൂര്‍ കിരീടം ചൂടി.
കായിക പ്രേമികളുടെയും വേദി അംഗങ്ങളുടെയും വന്‍ സാന്നിധ്യത്തില്‍ ദോഹ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍
കാണികളെ ആകംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ആവേശം വിതറിയ ഫൈനല്‍ മത്സരത്തിലാണ് ഗുരുവായൂര്‍ കിരീടം നേടിയത്.
തുടര്‍ന്ന് നടന്ന പൊതുയോഗത്തിലും സമ്മാനദാന ചടങ്ങിലും ദോഹയിലെ അറിയപ്പെടുന്ന സാമൂഹ്യ, കായിക,ബിസിനസ്സ് രംഗങ്ങളിലെ പ്രമുഖരും വേദി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ,ഭാരവാഹികളും സംബന്ധിച്ചു.
വിജയികളായ ഗുരുവായൂര്‍ ടീമിനുള്ള ട്രോഫി ഐസിസി പ്രസിഡന്റ് പി.എന്‍. ബാബു രാജന്‍ നല്‍കിക്കൊണ്ട് സമ്മാനദാനച്ചടങ്ങിന്റെ ഉത്ഘാടനം നിര്‍വഹിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ മണലൂര്‍ ടീമിനുള്ള ട്രോഫി വേദി പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ ,ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി.
ടൂര്‍ണമെന്റിന്റെ വ്യക്തിഗത ട്രോഫികളും, ടീം അംഗങ്ങള്‍ക്കുള്ള ക്രിക്കറ്റ് ബാറ്റുകള്‍, ഷൂകള്‍ തുടങ്ങിയ ആകര്‍ഷക സമ്മാനങ്ങള്‍, ഐ.സി.ബി.എഫ്. പ്രസിഡന്റ് ശ്രി സിയാദ് ഉസ്മാന്‍, ഐ.എസ്.സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് , ഐ.സി.ബി.എഫ്. സെക്രെട്ടറി സാബിത് , വേദി ഉപദേശക സമിതി അംഗങ്ങളായ വി.എസ്. നാരായണന്‍, എ.പി. മണികണ്ഠന്‍(മുന്‍ ഐസിസി പ്രസിഡണ്ട്) കെ.ബി.എഫ്. പ്രസിഡണ്ട് ഷാനവാസ് ബാവ, ടി.പി.എല്‍. ചെയര്‍മാന്‍ മുഹമ്മദ് ഷാഫി, വേദി വിവിധ പദ്ധതി ചെയര്‍മാന്മാര്‍, വേദി സി സി അംഗങ്ങള്‍,ടൂര്‍ണമെന്റ് കമ്മിറ്റി സഹ കോഓര്‍ഡിനേറ്റര്‍മാരായ രാജേഷ്, ഉമ്മര്‍കുട്ടി മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
വേദി ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷം വഹിച്ചു. വേദി ട്രഷറര്‍ പ്രമോദ് ആശംസ അര്‍പ്പിച്ചു. ടീം ഓണര്‍മാരായ റയര്‍ ഗ്രൂപ്പ്, ലിബര്‍ട്ടി ട്രേഡിങ്ങ് ,ഫാല്‍ക്കോ,പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ,സെയിദിന്റെ ചായക്കട, അള്‍ട്ടിമേറ്റ് ട്രേഡിങ്ങ് ,ഹോട്ട് പാക്ക് ,ന്യൂക്‌ളിയസ് ട്രേഡിങ്ങ് ,ക്ലിക്ക് & ബൈ, ലുസൈല്‍ വാട്ടര്‍ ,അല്‍മുഫ്ത്ത റെന്റ് എ കാര്‍ , സാവോയ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ്, ഷുറൂഖ് ട്രാവാല്‍സ്,തൊഴിയൂര്‍ നാട്ടുകൂട്ടം എന്നിവരെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.
വേദി ഭാരവാഹികളും, കുടുംബാംഗങ്ങളും, കളിക്കാരും,കാണികളും നിറഞ്ഞ സദസ്സിന് വേദി വൈസ് പ്രസിഡന്റും ടൂര്‍ണമെന്റ് മെയിന്‍ കോഓര്‍ഡിനേറ്ററും ആയ മുഹമ്മദ് റാഫി നന്ദി പ്രകാശിപ്പിച്ചതോടെ വേദിയിടെ ആദ്യ സീസണ്‍ ക്രിക്കറ്റ് മാമാങ്കത്തിന് ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സമാപനമായി.