ഖത്തറില്‍ വിസ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്കുള്ള പൊതുമാപ്പ് , ബോധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വിസ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്കുള്ള പൊതുമാപ്പ് കാലാവധി ഏപ്രില്‍ 30 വരെ നീട്ടിയ സാഹചര്യത്തില്‍, ബോധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടേയും സാമൂഹ്യ മാധ്യമങ്ങളിലൂടേയും പരമാവധി ജനങ്ങളിലേക്കെത്താനാണ് അധികൃതര്‍ പരിശ്രമിക്കുന്നത്. 50 ശതമാനം ഇളവുകളോടെ വിസ ചട്ടങ്ങള്‍ ശരിപ്പെടുത്തുന്നതിനുളള സുവര്‍ണാവസരമാണിത്.
രാജ്യത്തെ മുഴുവന്‍ വിദേശി തൊഴിലാളികളും നിയമമനുസരിച്ച വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നത് എല്ലാവരുടേയും സുരക്ഷക്ക് ഏറെ പ്രധാനമാണ് .
ഈ വര്‍ഷാവസാനം ഫിഫ 2022 ലോക പ്പിന് ആതിഥ്യമരുളുന്ന ഖത്തറിനെ സംബന്ധിച്ചിടത്തോളം സുരക്ഷക്ക് വമ്പിച്ച പ്രാധാന്യമുണ്ട്. ഏപ്രില്‍ 30 ന് ശേഷം കണിശമായ പരിശോധനകള്‍ നടക്കും.
അതിനാല്‍ എല്ലാവരും ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തി തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തണം.