ഐഎംസിസി പ്രവര്‍ത്തക സംഗമവും ഇഫ്ത്താര്‍ മീറ്റും
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തര്‍ ഐഎംസിസി പ്രവര്‍ത്തക സംഗമവും ഇഫ്ത്താര്‍ മീറ്റും ഏഷ്യന്‍ ടൗണ്‍ പ്ലാസാ മാള്‍ സെഞ്ച്വറി റസ്റ്റോറന്റില്‍ നടന്നു. പാര്‍ട്ടിയിലെക്ക് പുതുതായി വന്നവര്‍കുള്ള സ്വീകരണവും ഇഫ്താര്‍ മീറ്റിന്റെ ഭാഗമായി നടന്നു.
സുലൈമാന്‍ സഖാഫി കാലടി റമദാന്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി .വ്രതം മനസ്സിനെ സംസ്‌ക്കരിക്കാനും നല്ല മനുഷ്യനാക്കി തീര്‍കാനുമുള്ള ഉപാധിയും സാഹോദര്യബന്ധവും കടപ്പാടും വിളിച്ചോതുന്ന ദൈവിക പ്രഖ്യാപനുവുമാണെന്ന് സഖാഫി റമളാന്‍ ഉല്‍ബോധന പ്രസംഗത്തില്‍ പറഞ്ഞു.
സല്‍റ്റെസ് സാമുവല്‍ (സംസ്‌കൃതി ),അജിത് ( യുവകലാ സമിതി), ഗഫൂര്‍ (എന്‍ സി പി ) ശറഫൂദ്ധീന്‍ (ഫ്രാറ്റെണിറ്റി ഫോറം ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പ്രസിഡണ്ട് ഇല്ല്യാസ് മട്ടന്നൂര്‍ ആധ്യക്ഷത വഹിച്ചു മന്‍സൂര്‍ പി എച്, അമീര്‍ ഷേഖ്, മുബാറക് നെല്ലിയാളി,ടി ടി നൗഷീര്‍,മുനീര്‍ മേപ്പയൂര്‍ ,ഹനീഫ കടലൂര്‍ എന്നിവര്‍ പരിപ്പാടിക്ക് നേതൃത്ത്വം നല്‍കി.
ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍ സ്വാഗതവും, കബീര്‍ മുസ്തഫ നന്ദിയും പറഞ്ഞു.