വാടക നിയന്ത്രണമാണ് വില്ലകള്‍ വിഭജിക്കാതിരിക്കാനുള്ള പ്രായോഗിക പരിഹാരം
അമാനുല്ല വടക്കാങ്ങര
ദോഹ. അധികൃതരുടെ നിരന്തരമായ മുന്നറിയിപ്പുകളും നിയയമനടപടികളും തുടരുമ്പോഴും പാര്‍ട്ടീഷന്‍ ചെയ്ത വില്ലകള്‍ തുടരുന്നതിനുള്ള പ്രധാന കാരണം ഹൗസിംഗ് യൂണിറ്റുകളുടെ വാടക വര്‍ദ്ധനയാണെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ (സിഎംസി) ചില അംഗങ്ങള്‍ അടുത്തിടെ അഭിപ്രായപ്പെട്ടതായി പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രം ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.വാടക നിയന്ത്രണമാണ് വില്ലകള്‍ വിഭജിക്കാതിരിക്കാനുള്ള പ്രായോഗിക പരിഹാരമെന്നാണ് പല അംഗങ്ങളും തുറന്നടിച്ചത്.
വില്ലകള്‍ വിഭജിക്കുന്നത് തടയാന്‍ അധികാരികള്‍ നിരന്തരം നടപടികള്‍ സ്വീകരിക്കുമ്പോഴും ഈ പ്രവണത ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ് . കുറഞ്ഞ വാടകയ്ക്ക് ഭവന യൂണിറ്റുകള്‍ ലഭ്യമാക്കിയാല്‍ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
താമസ സ്ഥലങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമുള്ള ഉയര്‍ന്ന വാടക ഖത്തറിലെ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് .