ഹമീദ് കുനിയിലിന് കെപ്വ ഖത്തറിന്റെ സ്‌നേഹാദരവ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ ഹമീദ് കുനിയിലിന് കെപ്വ ഖത്തറിന്റെ സ്‌നേഹാദരവ് കെപ്വ രക്ഷാധികാരി സൈനുദ്ധീന്‍ ത്രിക്കളയൂര്‍ കൈമാറി.
കിഴുപറമ്പ അഗതി മന്ദിരത്തിന്റെ അഡ്മിനിസ്‌ട്രേറ്ററും ജീവകാരുണ്യ മേഖലയില്‍ ശ്രേദ്ധേയ സാന്നിധ്യമായ ഹമീദ് കുനിയിലിന്റെ നീണ്ട കാലത്തെ തന്റെ പ്രവര്‍ത്തന അനുഭവങ്ങള്‍ ഏറെ ആകാംഷയോടെയാണ് ചടങ്ങില്‍ പങ്കെടുത്ത കെപ്വ അംഗങ്ങള്‍ കേട്ടിരുന്നത്. ഒരു മണിക്കൂറോളം സംവദിച്ച ഹമീദിന്റെ ചില ഹൃദ്യമായ അനുഭവങ്ങള്‍ പലരുടെയും കണ്ണിനെ ഈറനണിയിച്ചു. ഒരു വര്‍ഷക്കാലത്തേക്ക് എല്ലാ മാസവും രണ്ടു ദിവസത്തെ അഗതി മന്ദിരത്തിന്റെ ചിലവുകള്‍ കെപ്വ ഏറ്റെട്ടടുത്തതായി ചടങ്ങില്‍ വെച്ചു പ്രഖ്യാപിച്ചു.
ഷബീര്‍ മാട്ട സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഷ്‌റഫ് കെ ഇ, ഫിറോസ് കിഴുപറമ്പ, റിയാസ് പത്തനാപുരം എന്നിവര്‍ സംസാരിച്ചു.
ജബ്ബാറിന്റെ നാട്ട് രുചിക്കൂട്ട് ഒരിക്കല്‍കൂടി പങ്കെടുത്തവര്‍ക്ക് വ്യത്യസ്തമായ ഒരു ഭക്ഷ്യനുഭവം നല്‍കി