Breaking News
ഖത്തറില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് മെയ് 1 മുതല്‍ മെയ് 9 വരെ പെരുന്നാള്‍ അവധി
അമാനുല്ല വടക്കാങ്ങര
ദോഹ: ഈദ് അല്‍ ഫിത്തര്‍ പ്രമാണിച്ച് അമീരി ദിവാന്‍ ഈദ് അവധി പ്രഖ്യാപിച്ചു.
മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധി 2022 മെയ് 1 ഞായറാഴ്ച ആരംഭിച്ച് 2022 മെയ് 9 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാര്‍ 2022 മെയ് 10 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി എന്നിവയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും