Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിത്വര്‍ സകാത്ത് ഹുകൂമി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അടക്കാന്‍ സംവിധാനം

അമാനുല്ല വടക്കാങ്ങര

ദോഹ: റമദാനിന്റെ അവസാനത്തില്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ മുസ്ലിംകളും നിര്‍ബന്ധമായും നല്‍കേണ്ട ഫിത്വര്‍ സകാത്ത് ഹുകൂമി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അടക്കാന്‍ സംവിധാനം .

ഖത്തര്‍ ഇ-ഗവണ്‍മെന്റ് (ഹുക്കൂമി) പോര്‍ട്ടലില്‍ ലഭ്യമായ സകാത്ത് ഫണ്ട് ഇ-സേവനം വഴി ആളുകള്‍ക്ക് സകാത്ത് അല്‍ ഫിത്വര്‍ ഓണ്‍ലൈനായി അടയ്ക്കാം.

ഇന്റര്‍നെറ്റ് വഴി നിങ്ങളുടെ സകാത്ത് സമര്‍പ്പിക്കാന്‍ ഈ ഇ-സേവനം സഹായിക്കുന്നു.
പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പായി ഫിത്വര്‍ സകാത്ത് നല്‍കണമെന്നാണ് നിയമം. ഒരാള്‍ക്ക് 15 റിയാല്‍ എന്ന തോതിലാണ് ഫിത്വര്‍ സകാത്ത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷോപ്പിഗ് മാളുകളിലൊക്കെ ഫിത്വര്‍ സകാത്ത് ശേഖരിക്കുന്നതിനുള്ള സംവിധാനമുണ്ട്.

Related Articles

Back to top button