ബലൂണ്‍ പരേഡ് രാത്രി 9.30 ലേക്ക് മാറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രതികൂല കാലാവസ്ഥ കാരണം ഈദ്‌ഫെസ്റ്റിവലിന്റെ ഭാഗമായ ബലൂണ്‍ പരേഡ് രാത്രി 9.30 ലേക്ക് മാറ്റിയതായി
സംഘാടകര്‍ അറിയിച്ചു.
മൂന്ന് ദിവസത്തെ ഉത്സവത്തിന്റെ പ്രധാന ഭാഗമായ ഒരു മണിക്കൂര്‍ നീണ്ട ദോഹ ബലൂണ്‍ പരേഡ് വൈകുന്നേരം 4.30 മുതല്‍ 5.30 വരെയാണഅ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഇന്ന് കോര്‍ണിഷില്‍ വൈകുന്നേരം 4:30 ന് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്ന ബലൂണ്‍ പരേഡ് ഇനി രാത്രി 9:30 ന് വെടിക്കെട്ടിന് ശേഷം നടക്കുമെന്നും രാജ്യത്ത് ഇന്ന് അനുഭവപ്പെടുന്ന പൊടി നിറഞ്ഞ കാലാവസ്ഥ കാരണമാണ് പരേഡ് സമയം മാറ്റിതയെന്നും സംഘാടകര്‍ വിശദീകരിച്ചു.
സൂപ്പര്‍ മാരിയോ, ആംഗ്രി ബേര്‍ഡ്സ്, ദൗ, ടീ പോട്ടും ടീ കപ്പും, തിമിംഗല സ്രാവ് എന്നിവയുള്‍പ്പെടെ പതിനേഴു ഭീമന്‍ ബലൂണുകളാണ് ഈദ്‌ഫെസ്റ്റിവല്‍ പരേഡില്‍ അണിനിരക്കുക.
വെടിക്കെട്ടും സംഗീത കച്ചേരിയുമാണ് ഈദ് ഫെസ്റ്റിവലിന്റെ മറ്റു ആകര്‍ഷണങ്ങള്‍