വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കുവാഖ് നിവേദനം
അമാനുല്ല വടക്കാങ്ങര
ദോഹ :വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയില്‍ എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് നിവേദനം നല്‍കി. അപെക്സ് ബോഡികളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന സ്വീകരണ ചടങ്ങിലാണ് നിവേദനം നല്‍കിയത്.
വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുക, ഖത്തറില്‍ നിന്ന് കൂടുതല്‍ ഷെഡ്യൂള്‍ ചെയ്യുക, സ്‌കൂള്‍ അവധിക്കാലത്ത് യാത്രാനിരക്കിലെ അനിയന്ത്രിത വര്‍ധന നിയന്ത്രിക്കുക ഫ്ളൈറ്റുകള്‍ എന്നീ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു നിവേദനം.
കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി വിനോദ് വളളിക്കോല്‍ എന്നിവര്‍ നിവേദക സംഘത്തിന് നേതൃത്വം നല്‍കി.