Archived Articles

ദോഹയിലേക്കുള്ള പേള്‍ ഇന്റര്‍ചേഞ്ച് സിഗ്നല്‍ താല്‍ക്കാലികമായി അട്ക്കുന്നു

ദോഹയിലേക്കുള്ള പേള്‍ ഇന്റര്‍ചേഞ്ച് സിഗ്നല്‍ താല്‍ക്കാലികമായി അടക്കുന്നു
അമാനുല്ല വടക്കാങ്ങര

ദോഹ: പേള്‍, ലുസൈല്‍ എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള ഗതാഗതത്തിന് ലുസൈല്‍ റോഡിലെ പേള്‍ ഇന്റര്‍ചേഞ്ച് സിഗ്നലുകള്‍ അഷ്ഗാല്‍ നാല് ദിവസത്തേക്ക് അടയ്ക്കും.

2022 മെയ് 13 വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ ആരംഭിക്കുന്ന റോഡ് അടച്ചിടല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികള്‍ സാധ്യമാക്കാനാണെന്ന് അശ് ഗാല്‍ വിശദീകരിച്ചു.പേള്‍ , ലുസൈല്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന റോഡ് ഉപയോക്താക്കള്‍ക്ക് ലൈറ്റ് സിഗ്നലുകള്‍ക്ക് പകരം അണ്ടര്‍പാസുകളിലൂടെ ഡ്രൈവ് ചെയ്യാം. ദോഹയില്‍ നിന്ന് ലെഗ്തൈഫിയയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് യാത്ര തുടരാം, തുടര്‍ന്ന് അടുത്ത ജംഗ്ഷന്‍ വഴി ലക്ഷ്യസ്ഥാനത്ത് എത്താം.

2022 മെയ് 12 വ്യാഴാഴ്ച മുതല്‍ 2022 മെയ് 14 ശനിയാഴ്ച വരെ അല്‍ സദ്ദ് ഇന്റര്‍സെക് ഷന്‍ താല്‍ക്കാലികമായി അടച്ചിടും. ഒളിമ്പിക് ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ സദ്ദ് വഴി അല്‍ അമീര്‍ സ്ട്രീറ്റിലേക്ക് വാഹനമോടിക്കുന്നവര്‍ നേരെ ജവാന്‍ സ്ട്രീറ്റില്‍ പോയി നാസര്‍ ബിന്‍ സല്‍മീന്‍ അല്‍ സുവൈദി ഇന്റര്‍സെക്ഷനില്‍ യു-ടേണ്‍ എടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന് അശ് ഗാല്‍ നിര്‍ദേശിച്ചു.

 

Related Articles

Back to top button
error: Content is protected !!