ഖത്തറില്‍ വൈകുന്നേരത്തോടെ പൊടിയടങ്ങിയേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ മിക്ക ഭാഗങ്ങളും ഇന്ന് രാവിലെ മുതല്‍ പൊടിയില്‍ മുങ്ങിയതിന് വൈകുന്നേരത്തോടെ ശമനമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇറാഖില്‍ രൂപപ്പെട്ട പൊടിക്കാറ്റിന്റെ ഭാഗമായി ഇന്നലെ രാത്രി മുതല്‍ ഖത്തറില്‍ പൊടിക്കാറ്റ് അടിച്ചുവീശാന്‍ തുടങ്ങുകയും ഇന്ന് പുലര്‍ച്ചെ മുതല്‍ ഖത്തറിന്റെ മിക്ക ഭാഗങ്ങളും പൊടിയില്‍ മുങ്ങുകയും ചെയ്തിരുന്നു.
ഏറെ ആരോഗ്യപരമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ പൊടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കാനും പൊടി ശ്വാസനാളത്തിലേക്ക് കടക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.ശക്തമായ കാറ്റ്, ദൂര കാഴ്ച എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ കരയിലും കടലിലും പോകുന്നവര്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പുതിയ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഈ വാരാന്ത്യം വരെ തുടര്‍ന്നേക്കുമെന്നും ചില സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി . സമുദ്ര മുന്നറിയിപ്പ് തുടരുമെന്നും വകുപ്പ് കൂട്ടിച്ചെര്‍ത്തു .