Breaking News
ഖത്തര്‍ മാസ്‌ക്കഴിക്കുന്നു, മെയ് 21 മുതല്‍ ഖത്തറില്‍ ആശുപത്രികള്‍, പൊതുഗതാഗതം എന്നിവിടങ്ങളിലും ഇന്‍ഡോറില്‍ ജോലി ചെയ്യുന്ന കാഷ്യര്‍മാര്‍, റിസപ്ഷനിസ്റ്റുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങി വര്‍ക്കും മാത്രം മാസ്‌ക്
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് പ്രതിരോധ രംഗത്ത് ആശാവഹമായ നേട്ടം കൈവരിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ മാസ്‌ക്കഴിക്കുന്നു. മെയ് 21 മുതല്‍ ഖത്തറില്‍ ആശുപത്രികള്‍, പൊതുഗതാഗതം എന്നിവിടങ്ങളിലും ഇന്‍ഡോറില്‍ ജോലി ചെയ്യുന്ന കാഷ്യര്‍മാര്‍, റിസപ്ഷനിസ്റ്റുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങി വര്‍ക്കും മാത്രം മാസ്‌ക് നിര്‍ബന്ധമാവുകയുള്ളൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് ഉച്ചക്ക് ശേഷം ചേര്‍ന്ന ഖത്തര്‍ കാബിനറ്റിന്റെ പ്രതിവാര യോഗമാണ് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുവാന്‍ തീരുമാനിച്ചത്.
ഖത്തറിലെ പൗരന്മാരും താമസക്കാരും പ്രകടിപ്പിക്കുന്ന സഹകരണ മനോഭാവവും വളരെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കും, ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംയുക്ത പരിശ്രമങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ സഹായകമായതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പറഞ്ഞു.