Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സി.ഐ.സി ദോഹ സോണ്‍ തനിമ സമ്മാനങ്ങള്‍ വിതരണം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ : സി.ഐ.സി ദോഹ സോണ്‍ തനിമ സംഘടിപ്പിച്ച സൂറഃ അല്‍ഖമര്‍ ആസ്പദമാക്കിയുള്ള പരീക്ഷയില്‍ വിജയികളായവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും പ്രശംസാ പത്രവും സമ്മാനിച്ചു.മന്‍സൂറ ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുഷ്താഖ് ഹുസൈന്‍,വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ബാബു ഐ.എം,ബഷീര്‍ അഹമ്മദ്,തനിമ കോഡിനേറ്റര്‍ എം.ടി സിദ്ദീഖ്,സോണല്‍ സെക്രട്ടറി അസീസ് മഞ്ഞിയില്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഒന്നാം സ്ഥാനം മുഹമ്മദ് സലീം (മുശേരിബ്)കരസ്ഥമാക്കി.രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം ഡോ.മുഹമ്മദ് ഹുസൈന്‍ (മന്‍സൂറ ഈവനിങ്),കെ.സി സിറാജ് (നജ്മ വെസ്റ്റ്) എന്നിവര്‍ അര്‍ഹരായി.

ഷുഹൈബ് കെ.എം,ബഷീര്‍ അഹമ്മദ്,വഹീദുദ്ദീന്‍,ഹാരിസ് എന്‍, അബ്ദുല്‍ ഖാദര്‍ പി.കെ,അബ്ദുല്‍ ഖാദര്‍ എന്‍.കെ,നിയാസ് ടി.എം എന്നിവര്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ ആദ്യം പത്തു പേരില്‍ ഇടം നേടി.


അജ്മല്‍ എന്‍.പി,മുഹമ്മദ്കുട്ടി എന്‍.എം,മുഹമ്മദ് സലീം പി.എം,ഖമറുദ്ദീന്‍ ഇ,മഹ്മൂദ് സി.കെ,മന്‍സൂര്‍ അറക്കവീട്ടില്‍,ആരിഫ് സലാം,നാദിര്‍ ഉമര്‍,ജമാല്‍ എം.സി,മുഹമ്മദ് ഷരീഫ് പി.എ,നൂറുദ്ദീന്‍ എം തുടങ്ങിയവര്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി.

ദോഹ സോണ്‍ തനിമ ഘടകം സംഘടിപ്പിച്ച പരീക്ഷക്ക് സോണല്‍ തനിമ അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു സമിതിയായിരുന്നു മേല്‍ നോട്ടം വഹിച്ചത്.ഐ.എം ബാബു,ബഷീര്‍ അഹമ്മദ്, ഫഖറുദ്ദീന്‍ അലി,കെ.സി സിറാജ്,പി.കെ സമീര്‍,അസ്ഹറലി,കെ.ടി മൂസ എന്നിവരടങ്ങിയ ടീം പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു.

Related Articles

Back to top button