Breaking News
ഖത്തറില്‍ വ്യാവസായിക മേഖലയിലെ ലൈസന്‍സില്ലാത്ത ഭക്ഷണ സ്‌റ്റോര്‍ മന്ത്രാലയം പൂട്ടിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ വ്യാവസായിക മേഖലയിലെ ലൈസന്‍സില്ലാത്ത ഭക്ഷണ സ്‌റ്റോര്‍ മന്ത്രാലയം പൂട്ടിച്ചു. ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഹെല്‍ത്ത് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത (കാലഹരണപ്പെട്ട) 1,400 കിലോഗ്രാം ഉള്ളി പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി. 30 ദിവസത്തേക്കാണ് കട അടച്ചിടാന്‍ ഭരണപരമായ തീരുമാനം പുറപ്പെടുവിച്ചത്.
പിടിച്ചെടുത്ത ഉള്ളിയുടെ വെര്‍ച്വല്‍ പരിശോധനയില്‍ ഉള്ളിയുടെ സ്വാഭാവിക ഗുണങ്ങളില്‍ മാറ്റം വന്നതായും വ്യക്തമായ പൂപ്പലുകളുടെ വളര്‍ച്ചയും കണ്ടെത്തിയതായി മന്ത്രാലയം വെബ്സൈറ്റില്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990 ലെ 8-ാം നമ്പര്‍ നിയമം അനുസരിച്ചാണ് നടപടി.