Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന ചെയ്ത 12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന ചെയ്ത 12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടി.

വാണിജ്യ-വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, സൈബര്‍ ക്രൈം പ്രതിരോധ വകുപ്പുമായി ഏകോപിപ്പിച്ചാണ് നടപടി സ്വീകരിച്ചത്.

ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമ നമ്പര്‍ 8 ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 6 ന്റെ ലംഘനമാണ് ഇതെന്ന് മന്ത്രാലയം അറിയിച്ചു .നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കുന്നതിന് മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Back to top button