Uncategorized
എക്‌സ്‌പോ 2023 ഖത്തര്‍ ആതിഥ്യമരുളുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഇവന്റാകും
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പിന് ശേഷം ഖത്തറില്‍ നടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഇവന്റാകും എക്സ്പോ 2023 എന്ന് ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹയുടെ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൂരി സിഎന്‍ബിസി അറേബ്യയില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇത് 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ 6 മാസം നീണ്ടുനില്‍ക്കും. എക്സ്പോയില്‍ 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഗവേഷണങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. .
6 മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 30ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനാകുമെന്നാണഅ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.