Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ വളപട്ടണം കൂട്ടായ്മ വി. എന്‍. നൌഷാദ് പ്രസിഡന്റ്, ടി. പി. ഹാരിസ് ജനറല്‍ സെക്രട്ടറി, വി. കെ. ഷഹബാസ് തങ്ങള്‍ ട്രഷറര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ പുതിയ പ്രസിഡണ്ടായി വി. എന്‍. നൌഷാദും ജനറല്‍ സെക്രട്ടറിയായി ടി. പി. ഹാരിസും ട്രഷററായി വി. കെ. ഷഹബാസ് തങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റുമാരായി എം. പി. ഹാഷിര്‍ , യു. എം. പി. നാസര്‍ , കെ. പി. ബി. നൌഷാദ്, ജോയിന്റ് സെക്രട്ടറിമാരായി ജറീഷ് എളയടത്ത്, വി. കെ. സിദ്ദിഖ്, കെ. എസ്. സിറോഷ് എന്നിവരെയും തെരഞ്ഞെടുത്തു. സീനിയര്‍ ഓര്‍ഗനെസിങ്ങ് സെക്രട്ടറിയായി കെ. പി. ബി. റിഷാലിനെയും ഓര്‍ഗാനെസിങ് സെക്രട്ടറിയായി എ. പി. ഷമീറിനെയും രക്ഷാധികാരിയായി ടി. പി. നൗഷാദിനെയും തെരഞ്ഞെടുത്തു.
ദോഹാ കലാ ക്ഷേത്ര ഹാളില്‍ നടന്ന ജനറല്‍ ബോഡിയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വി. എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി. പി. ഹാരിസ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ഷഹബാസ് തങ്ങള്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.എം. പി.ഹാശിര്‍ , കെ. റഷീദ് , ടി. പി. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.ടി. പി. ഹാരിസ് സ്വാഗതവും ജറീഷ് എളയടത്ത് നന്ദിയും പറഞ്ഞു.

Related Articles

Back to top button