Uncategorized
ഖത്തര്‍ ഡിസൈനേഴ്സ് ഫോറം , ഖത്തര്‍ ബ്രദേഴ്സ് രക്തദാന ക്യാമ്പും സൗജന്യ മെഡിക്കല്‍ ചെക്കപ്പും ജൂലൈ 22ന്
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ ഡിസൈനേഴ്സ് ഫോറം , ഖത്തര്‍ ബ്രദേഴ്സ് എന്നീ കൂട്ടായ്മകള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പും സൗജന്യ മെഡിക്കല്‍ ചെക്കപ്പും സംഘടിപ്പിക്കുന്നു. ജൂലൈ 22 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ 5 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് നസീം മെഡിക്കല്‍ സെന്ററിന്റെ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് സൗകര്യവുമുണ്ടായിരിക്കും.
രക്തദാന ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/9AkQjpoeRr84ML7W6 ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.