
വിജ്ഞാനമാണ് മനുഷ്യന് ഔന്നത്യം നല്‍കുന്നത് : ഡോ. ബദ്‌റാന്‍ ബിന്‍ ലെഹസ്സന്‍
അമാനുല്ല വടക്കാങ്ങര
ദോഹ: മനുഷ്യന് ഔന്നത്യത്തിലേക്ക് ഉയര്‍ത്തുന്നതും അവനെ മഹത്തായ സൃഷ്ടിയാക്കി മാറ്റുന്നതും വിജ്ഞാനമാണെന്നു ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് പ്രൊഫസ്സര്‍ ഡോ. ബദ്‌റാന്‍ ബിന്‍ ലെഹസ്സന്‍ അഭിപ്രായപ്പെട്ടു. ദോഹ അല്‍ മദ്റസ അല്‍ ഇസ്ലാമിയ്യയില്‍ നിന്നും പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാത്ഥികളെയും കേരള മദ്രസ എജുക്കേഷന്‍ ബോര്‍ഡ് (കെ. എം. ഇ. ബി) ഏപ്രില്‍ മാസത്തില്‍ നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെയും അനോമോദിക്കുന്ന സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇസ്അലുല്‍ ഫിര്‍ദൗസ്’ (സ്വര്‍ഗത്തിലെ ഉന്നതസ്ഥാനം തേടൂ) എന്ന തലക്കെട്ടില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ബിരുദദാന സമ്മേളനത്തിലാണ് അനുമോദന ചടങ്ങ് നടന്നത്.
മദ്രസാ രക്ഷാധികാരിയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി. ഐ. സി.) പ്രസിഡന്റുമായ ഖാസിം ടി.കെ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ദോഹ അല്‍ മദ്റസ അല്‍ ഇസ്ലാമിയ്യ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ വാസിഅ് അധ്യക്ഷത വഹിച്ചു. സി. ഐ. സി. വിദ്യാഭാസ വിഭാഗം ഡയറക്ടര്‍ കെ. സി. അബ്ദുല്‍ ലത്വീഫ്, മുന്‍ ഡയറക്ടര്‍ അന്‍വര്‍ ഹുസൈന്‍, ദോഹ അല്‍ മദ്റസ അല്‍ ഇസ്ലാമിയ്യ മാനേജ്മെന്റ് പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട്, സെക്കന്ററി ക്ലാസ്സ് ഇന്‍ചാര്‍ജ് സുഹൈല്‍ ശാന്തപുരം എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് അലവിക്കുട്ടി സംസാരിച്ചു. വിദ്യാര്‍ഥികളില്‍ നിന്നും ഇഹാബ് നൗഷാദ്, സന അനീസ് എന്നിവരും സംസാരിച്ചു.
ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എല്‍. ഹാഷിം ഹാജി, ഓട്ടോ ഫാസ്റ്റ് ട്രാക്ക് മാനേജിംഗ് ഡയറക്ടര്‍ ഷിയാസ് കൊട്ടാരം, വക്ര അല്‍ മദ്റസ അല്‍ ഇസ്ലാമിയ പ്രിന്‍സിപ്പല്‍ ആദം എം. ടി, സ്‌കോളേഴ്‌സ് അല്‍ മദ്റസ അല്‍ ഇസ്ലാമിയ പ്രിന്‍സിപ്പല്‍ മുജീബ് കെ. എന്‍, അല്‍ഖോര്‍ അല്‍ മദ്റസ അല്‍ ഇസ്ലാമിയ പ്രതിനിധി മുഈനുദ്ദീന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.
സെക്കണ്ടറി വിഭാഗം തലവന്‍ മുഹമ്മദലി ശാന്തപുരം സ്വാഗതം പറഞ്ഞു. യു. പി. വിഭാഗം തലവന്‍ സിദ്ധീഖ് എം. ടി. സമാപന പ്രഭാഷണം നിര്‍വഹിച്ചു. മദ്രസാ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടന്നു.
അകാഡമിക് കോഡിനേറ്റര്‍ ഉഥ്മാന്‍ പുലാപറ്റ, അഡ്മിന്‍ കോഡിനേറ്റര്‍ മുഷ്താഖ്, എല്‍ പി സെഷന്‍ ഹെഡ് സി കെ അബ്ദുല്‍ കരീം, അഡ്മിനിസ്‌ട്രേറ്റര്‍ ശറഫുദ്ധീന്‍ ടി എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.