Breaking News
യാത്രക്കാരന്റെ ബാഗില്‍ നിന്ന് 30 കിലോ നിരോധിത പുകയില പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് 30 കിലോ നിരോധിത പുകയില പിടികൂടി . കസ്റ്റംസ് ഇന്‍സ്പെക്ടറുടെ സംശയത്തെ തുടര്‍ന്നാണ് യാത്രക്കാരന്റെ ബാഗില്‍ നിന്ന് വന്‍തോതില്‍ നിരോധിത പുകയില പിടികൂടിയത്. 2 ദിവസം മുൻപ് മറ്റൊരു യാത്രക്കാരനിൽ നിന്നും 26 കിലോ നിരോധിത പുകയില പിടിച്ചെടുത്തിരുന്നു