Breaking News
ഖത്തര്‍ ജനസംഖ്യ 28.5 ലക്ഷത്തിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 മെയ് അവസാനത്തോടെ ഖത്തര്‍ ജനസംഖ്യ 28.5 ലക്ഷത്തിലെത്തി . പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റി ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 2021 മെയ് മാസം 26.3 ലക്ഷമായിരുന്ന ഖത്തര്‍ ജനസംഖ്യ 28.5 ലക്ഷത്തിലെത്തിയിട്ടുണ്ട്.
2065 ജനനവും 204 മരണവുമാണ് മെയ് മാസം റിപ്പോര്‍ട്ട് ചെയ്തത്. 344 വിവാഹവും 219 വിവാഹമോചനവും ഈ കാലയളവില്‍ നടന്നതായി റിപ്പോര്‍ട്ട് പറയുന്നു .