കുട്ടികളില്‍ ലക്ഷണമില്ലാത്ത കോവിഡ്, പലരുടേയും യാത്ര മുടങ്ങിയതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. കുട്ടികളില്‍ ലക്ഷണമില്ലാത്ത കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പലരുടേയും യാത്ര മുടങ്ങിയതായി റിപ്പോര്‍ട്ട് . പെരുന്നാളവധിയും വേനലവധിയും ഒരുമിച്ച് വന്ന സീസണില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് സ്വന്തമാക്കിയ പല കുടുംബങ്ങളും പി.സി.ആര്‍. പരിശോധനയില്‍ കുട്ടികള്‍ പോസിറ്റീവായതിനാല്‍ യാത്ര മുടങ്ങിയതായി ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.
5 വയസിന് മീതെയുളള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് വിമാന യാത്രക്കായി പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാണ്് . അങ്ങനെ പരിശോധിച്ചപ്പോഴാണ് യാതൊരു ലക്ഷണങ്ങളുമില്ലാത്ത കുട്ടികളിലും പോസിറ്റീവ് സ്ഥിരീകരിച്ചത്. ലക്ഷണമില്ലാത്ത കോവിഡ് ഏറെ അപകടരമായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ കണിശമായി പാലിക്കുകയും ശാരീരിക അകലം ഉറപ്പുവരുത്തുകയും ചെയ്‌തേ കോവിഡിനെ പ്രതിരോധിക്കാനാവുകയുള്ളൂ