Breaking News
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി, അന്‍വറിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ദിവസം ഖത്തറില്‍ മരണപ്പെട്ട തൃശൂര്‍ ജില്ലയില്‍ അണ്ടത്തോട് സെന്ററിന് കിഴക്ക് ഭാഗം താമസിക്കുന്ന വാരിയത്തേന്‍ അബ്ദു മകന്‍ അന്‍വറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഇന്ന് രാത്രി 7.30 നുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ഖത്തര്‍ കെ.എം..സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി ഇല്‍ ഇഹ് സാന്‍ ചെയര്‍മാന്‍ മഹ് ബൂബ് നാലകത്ത് അറിയിച്ചു.
അന്‍വറിന് വേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരം ഇന്നലെ അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ പള്ളിയില്‍ നടന്നു.