ഖത്തറിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു
ദോഹ: ഖത്തറിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് ഖത്തറിലേക്ക് മടങ്ങിയ ഒരു യാത്രക്കാരനിലാണ് കേസ് കണ്ടെത്തിയത്. രോഗിയെ ആശുപത്രിയിൽ ഐസൊലേഷനിൽ പാർപ്പിച്ച്
ആവശ്യമായ വൈദ്യസഹായം നൽകുന്നു.
സ്ഥിരീകരിച്ച കേസുമായി അടുത്ത സമ്പർക്കം പുലർത്തിയ എല്ലാ വ്യക്തികളെയും കണ്ടെത്തി, പനിയുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ അവരുടെ ആരോഗ്യനില 21 ദിവസത്തേക്ക് നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദേശീയ ലബോറട്ടറികളിൽ കണ്ടെത്തുന്നതിനും രോഗനിർണയം നടത്തുന്നതിനും, രോഗം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിനു പുറമേ, സംശയാസ്പദമായ കേസുകൾ നേരത്തെ കണ്ടെത്തുന്നതിന് ആവശ്യമായ എല്ലാ സംരക്ഷണ നടപടികളും നടപ്പിലാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അവരുടെ വെബ്‌സൈറ്റിൽ അറിയിച്ചു.
കമ്മ്യൂണിറ്റി അംഗങ്ങൾ അതീവ ജാഗ്രത പാലിക്കുകയും യാത്രാ വേളകളിൽ സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും വേണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.