Breaking News
ഖത്തറില്‍ ചിലയിടങ്ങളില്‍ വാരാന്ത്യത്തിലും ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ചിലയിടങ്ങളില്‍ വാരാന്ത്യത്തിലും ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് . ശക്തമായ കാറ്റും മോശം ദൃശ്യപരതയും അനുഭവപ്പെടാമെന്നും വകുപ്പ് മുന്നറിയിപ്പ് നല്കി.
താപ നില കുറയും . ഏറ്റവും കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസും എത്തുമെന്നും പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച മുതല്‍ മൂടല്മഞ്ഞിന് സാധ്യതയുണ്ട്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമാകും.