Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യദിനാഘോഷവും പ്രഥമ ഐസിസി യൂത്ത് വിങ് മെമ്പര്‍മാര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യദിനാഘോഷവും പ്രഥമ ഐസിസി യൂത്ത് വിങ് മെമ്പര്‍മാര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. നൌഫല്‍ പിസി കട്ടുപ്പാറ കേക്കു മുറിച്ചു. പ്രഥമ ഐസിസി യൂത്ത് വിങ് കമ്മിറ്റി അംഗങ്ങളായ ജിജോ ഇടുക്കി, നിയാസ് കൈപ്പേങ്ങല്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു. ഷിബു കല്ലറ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജിഷ ജോര്‍ജ് അദ്ധ്യക്ഷയായിരുന്നു.

അനിസ് കെ.ടി വളപുരം, ഇര്‍ഫാന്‍ ഖാലിദ് എന്നിവര്‍ മെമ്പര്‍മാരെ ഷാളണിയിച്ചു ആദരിച്ചു. അക്രം മുഹമ്മദലി സ്വാഗതവും ജാഫര്‍ കമ്പാല നന്ദിയും പറഞ്ഞു.

ചടങ്ങില്‍ നിവിന്‍ കോട്ടയം, ടിജോ വയനാട്, ശഫീര്‍ നരണിപ്പുഴ, സുഹൈല്‍ ചെറുകര, അജിത്ത് ഇടുക്കി, ഷാഫി നരണിപ്പുഴ തുടങ്ങിയവരും സംസാരിച്ചു.

Related Articles

Back to top button