Breaking News
ഡ്രെയിനേജ് ശൃംഖലയുടെ പണികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് കോര്‍ണിഷില്‍ മഴവെള്ളം കെട്ടിക്കിടന്നത്
അമാനുല്ല വടക്കാങ്ങര
ദോഹ: മഴവെള്ളം ഒഴുക്കിവിടുന്ന ശൃംഖലയിലെ പണികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് വ്യാഴാഴ്ചത്തെ കനത്ത കോര്‍ണിഷില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ചില കരാറുകാരും കണ്‍സള്‍ട്ടന്റുമാരും മഴക്കാലത്തിനായുള്ള തയ്യാറെടുപ്പുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും അവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും അശ്ഗാല്‍ പ്രസിഡന്റ് ഡോ സഅദ് അല്‍ മുഹന്നദി പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കോര്‍ണിഷ് സ്ട്രീറ്റിന്റെ വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ കാണിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും വ്യാപകമായ പരാതി ഉയരുകയും ചെയ്തിരുന്നു.