ലിബറലിസത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും അതിപ്രസരം ആപത്ത് : ലീഡ് സെഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലിബറലിസത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പേരില്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും മനസ്സില്‍ മൂല്യനിരാസത്തിന്റെ വിത്തുകള്‍ പാകുന്ന ദുഷ്ടശക്തികളെ തിരിച്ചറിയണമെന്ന് ഡോ. അബ്ദുല്‍ അഹദ് മദനി അഭിപ്രായപ്പെട്ടു. ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നേതൃപഠന പരിശീലന പരിപാടിയായ ലീഡ് പ്രോഗ്രാമിന്റെ മുപ്പത്തി എട്ടാമത് സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മൂല്യങ്ങളെയും ധാര്‍മിക ശിക്ഷണങ്ങളെയും കാറ്റില്‍ പറത്തി അരാജകത്വവും അധാര്‍മികതയും പ്രചരിപ്പിക്കുന്നവരെ തിരുത്താനായില്ലെങ്കില്‍ സര്‍വനാശത്തിന് ഹേതുവാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുമാമയിലെ കെഎംസിസി ഹാളില്‍ ടീം ‘ സര്‍ സയ്യിദ് ‘ സംഘടിപ്പിച്ച പരിപാടിക്ക് ക്യപ്റ്റന്‍ മുഹമ്മദ് ലയിസ് കുനിയില്‍ നേതൃത്വം നല്‍കി. ലുഖ്മാനുല്‍ ഹഖീം മഞ്ചേരി, ഹാഫിസ് പാറയില്‍, ഫൈസല്‍ കാടാമ്പുഴ, ശഹീദലി മാനത്തുമംഗലം എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. അബ്ദുസ്സലാം വണ്ടൂര്‍, യൂനുസ് കടമ്പോട്ട്, പി.ടി ഫിറോസ്, സിദ്ദീഖ് പറമ്പന്‍, സാദിഖ് റഹിമാന്‍ ചുള്ളിക്കല്‍, മദനി വളാഞ്ചേരി, സഫ്വാന്‍ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സര്‍ സയ്യിദ് ടീം ക്യാപ്റ്റന്‍ അന്‍സാരി വേങ്ങര സ്വാഗതവും എ.സി കെ മൂസ താനൂര്‍ നന്ദിയും പറഞ്ഞു.