Breaking News
ദോഹ ബാങ്ക് ഖത്തറി ഇതര നിക്ഷേപക ഉടമസ്ഥാവകാശ പരിധി 100% ആയി ഉയര്‍ത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തരി പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് കമ്പനിയായ ദോഹ ബാങ്ക്, ഖത്തറി ഇതര നിക്ഷേപക ഉടമസ്ഥാവകാശ പരിധി 100% ആയി ഉയര്‍ത്തി.ആവശ്യമായ എല്ലാ അനുമതികളും നേടിയ ശേഷമാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ഖത്തര്‍ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയില്‍ മാറ്റം വരുത്തിയതായി ഖത്തര്‍ എക്സ്ചേഞ്ച് വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ബാങ്ക് അറിയിച്ചു.
1979-ല്‍ സ്ഥാപിതമായ ദോഹ ബാങ്കിന്റെ മൂലധനം 3.1 ബില്യണ്‍ റിയാലാണ്.