Archived Articles
സി.ഐ.സി. റയ്യാന്‍ സോണ്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണല്‍ ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും ഒത്ത് ചേര്‍ന്ന് എഴുപത്തഞ്ചാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിന വാര്‍ഷികം ആഘോഷിച്ചു.
സോണല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആക്റ്റിംഗ് പ്രസിഡന്റ് റിയാസ് ടി. റസാക്ക് അധ്യക്ഷത വഹിച്ചു. സമിതി അംഗം മുഹമ്മദ് റഫീഖ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി, വൈസ് പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ് ആശംസ പ്രസംഗവും, സോണല്‍ സെക്രട്ടറി ഷിബിലി സിബ്ഗത്തുള്ള സ്വാഗതവും സംഘടനാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം. എം. നന്ദിയും പറഞ്ഞു.