
Breaking News
റാസ് അബു അബൗദ് സ്ട്രീറ്റില്‍ നിന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
അമാനുല്ല വടക്കാങ്ങര
ദോഹ. റാസ് അബു അബൗദ് സ്ട്രീറ്റില്‍ നിന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് ആഗസ്റ്റ് 27 ന് പുലര്‍ച്ചെ 1 മുതല്‍ രാവിലെ 10 വരെയും ആഗസ്റ്റ് 28 ന് പുലര്‍ച്ചെ 1 മുതല്‍ പുലര്‍ച്ചെ 5 വരെയും താല്‍ക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) പ്രഖ്യാപിച്ചു.
സ്റ്റേഡിയം 974 ലേക്കുളള ഒരു കാല്‍നട പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായാണ് ഈ നിയന്ത്രണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് നടപടിയെന്നും അശ്ഗാല്‍) വിശദീകരിച്ചു. അടച്ചുപൂട്ടല്‍ സമയത്ത്, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഭാഗത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന റോഡ് ഉപയോക്താക്കള്‍ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ റാസ് അബു അബൗദ് സ്ട്രീറ്റില്‍ തുടരണമെന്ന് അശ്്ഗാല്‍ ട്വിറ്ററില്‍ പറഞ്ഞു.