Breaking News

ഖത്തറില്‍ വ്യാജ ലെതര്‍ ഉല്‍പന്നങ്ങള്‍ വിറ്റ കടക്കെതിരെ മന്ത്രാലയം നടപടി

അമാനുല്ല വടക്കാങ്ങര

ദോഹ: അല്‍ സദ്ദില്‍ വ്യാജ ലെതര്‍ ഉല്‍പന്നങ്ങള്‍ വിറ്റ കടക്കെതിരെ മന്ത്രാലയം നടപടി.

വാണിജ്യ-വ്യവസായ മന്ത്രാലയം നടത്തിയ റെയിഡില്‍ അല്‍-സദ്ദിലെ ഒരു കടയില്‍ ലെതര്‍ ഉല്‍പന്നങ്ങളും അന്താരാഷ്ട്ര ബ്രാന്‍ഡുകളുള്ള ഡ്യൂപ്‌ളിക്കേറ്റ് ബാഗുകളും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്തത് കണ്ടെത്തുകയും കടക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 6 ന്റെ ലംഘനമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!