ഖത്തറിലെ മൂന്ന് നഗരങ്ങള്‍ കൂടി യുനെസ്‌കോയുടെ ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഓഫ് ലേണിംഗ് സിറ്റിയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: യുനെസ്‌കോയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലൈഫ് ലോംഗ് ലേണിംഗിന്റെ ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ലേണിംഗ് സിറ്റിയില്‍ ഖത്തറിലെ മൂന്ന് നഗരങ്ങള്‍ കൂടി സ്ഥാനം പിടിച്ചു. ദോഹ, അല്‍ റയ്യാന്‍, അല്‍ ദായെന്‍ എന്നീ നഗരങ്ങളെയാണ് പുതുതായി യുനെസ്‌കോ തിരഞ്ഞെടുത്തത്. അല്‍ വക്ര, അല്‍ ഷമാല്‍, അല്‍ ഷഹാനിയ എന്നീ നഗരങ്ങളെ യുനെസ്‌കോ നേരത്തെ തന്നെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തെ ആറ് മുനിസിപ്പാലിറ്റികള്‍ യുനെസ്‌കോ ലേണിംഗ് സിറ്റി നെറ്റ്വര്‍ക്കില്‍ അംഗങ്ങളാണ്.
ഈ മൂന്ന് നഗരങ്ങളും ലേണിംഗ് സിറ്റിസ് നെറ്റ്വര്‍ക്കില്‍ ചേരുന്നത് ഈ മുനിസിപ്പാലിറ്റികള്‍ പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് ഒരു പുതിയ നേട്ടമാണ്. സുസ്ഥിര വികസനത്തിലൂടെ ഖത്തര്‍ ദേശീയ ദര്‍ശനം 2030 കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതക്കും സാമൂഹിതക്കുമുള്ള അംഗീകാരം കൂടിയാണിത്.