പഴയ ദോഹ അന്താരാഷ്ട വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു, ലോകകപ്പ് മുന്നൊരുക്കങ്ങളുടൈ ഭാഗമായി പല വിമാനങ്ങളുടേയും സര്‍വീസ് അങ്ങോട്ട് മാറും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ സ്വപ്‌ന പദ്ധതിയായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചതോടെ യാത്രാ വിമാനങ്ങളുടെ സേവനം നിര്‍ത്തിവെച്ച പഴയ ദോഹ അന്താരാഷ്ട വിമാനത്താവളം ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുസൈല്‍ സുപ്പര്‍ കപ്പിനുള്ള ഷട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഇറങ്ങുന്നത് അവിടെയാണ് .
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഭാഗമായി ദോഹയിലേക്കൊഴുകുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറക്കുന്നതിനുമായി പല വിമാനങ്ങളും ഈ മാസം പകുതിയോടെ തന്നെ ദോഹ അന്താരാഷ്ട വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
എയര്‍ അറേബ്യ, ജസീറ എയര്‍വേയ്‌സ്, ഫ്‌ളൈ ദുബൈ തുടങ്ങിയ എയര്‍ലൈനുകള്‍ ഈ മാസം 15 മുതല്‍ തന്നെ സര്‍വീസ് ദോഹ അന്താരാഷ്ട വിമാനത്താവളത്തിലേക്ക് മാറ്റുമെന്നറിയിച്ചിട്ടുണ്ട്.
എത്യോപ്യന്‍ എയര്‍ലൈന്‍സ്, പെഗാസസ്, നേപ്പാള്‍ എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വേസ്, ടാര്‍കോ ഏവിയേഷന്‍, സലാം എയര്‍
പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ഹിമാലയ എയര്‍ലൈന്‍സ്, ബദര്‍ എയര്‍ലൈന്‍സ്, എയര്‍ കെയ്‌റോ തുടങ്ങിയ എയര്‍ലൈനുകളും താമസിയാതെ സര്‍വീസ്് പഴയ ദോഹ അന്താരാഷ്ട വിമാനത്താവളത്തിലേക്ക് മാറ്റുമെന്നാണ് ട്രാവല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന