ആവേശത്തോടെ തിരുവോണമാഘോഷിച്ച് ഖത്തറിലെ പ്രവാസി സമൂഹം
അമാനുല്ല വടക്കാങ്ങര
ദോഹ. ആവേശത്തോടെ തിരുവോണമാഘോഷിച്ച് ഖത്തറിലെ പ്രവാസി സമൂഹം. ജോലി ദിവസമായിരുന്നിട്ടും ഓണപ്പൂക്കമിട്ടും സദ്യയൊരുക്കിയും വ്യക്തികള്‍, കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ആഘോഷ പരിപാടികള്‍ നടന്നു. ഇന്ത്യന്‍ സ്‌കൂളുകളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഓണാഘോഷം നടന്നത്.
ഹോട്ടലുകളൊക്കെ വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കിയത് ബാച്ചിലര്‍മാരായ പ്രവാസികള്‍ക്ക് അനുഗ്രഹമായി .
സ്‌കില്‍ഡ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ഗ്രന്ഥകാരനും പരിശീലകനും ഹോപ് ഖത്തര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. രാജീവ് മാത്യൂ തോമസ് മുഖ്യ അതിഥിയായിരുന്നു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററര്‍ വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗലു വിശിഷ്ട അതിഥിയായി സംബന്ധിച്ചു.
പ്രവാസ ലോകത്ത് വരുന്ന ഏതാനും ആഴ്ചകളില്‍ ഓണാഘോഷം പൊടിപൊടിക്കും. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും നിര്‍മല വികാരങ്ങളോടെ മതജാതി വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാര്‍ദ്ധത്തിന്റെ വികാരങ്ങള്‍ അടയാളളപ്പെടുത്തുന്ന സുപ്രധാനമായ ആഘോഷമാണ് .
ഖത്തര്‍ ടെകിലെ ഓണാഘോഷത്തില്‍ നിന്നും
ഹോപ് ഖത്തറിലെ ഓണാഘോഷം