
അധ്യാപക ദിനം സമുചിതമായി ആഘോഷിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. ഐ.സി.സി. അശോക ഹാളില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ചു.
ഖത്തറിലെ 19 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും പാഠ്യ പാഠ്യേതര രംഗങ്ങളിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞഞെടുത്ത 65 അധ്യാപകരെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. അധ്യാപകര്‍ അവതരിപ്പിച്ച കലാസാംസ്‌കാരിക പരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്റെ നേതൃത്വത്തിലുള്ള ഐ.സി.സി ടീം പരിപാടി നിയന്ത്രിച്ചു.