ഫോക്‌സ് ട്രാന്‍സ്‌പോര്‍ട്ടുമായി സഹകരിച്ച് പുതിയ ഇക്കണോമിക് ടാക്സി സര്‍വീസുമായി കര്‍വ ടെക്നോളജീസ്
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യം ഫിഫ ലോകകപ്പിന് ആതിഥ്യമരുളാന്‍ തയ്യാറായിക്കൊണ്ടിരിക്കെ കളിക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പുതിയ ഇക്കണോമിക് ടാക്സി പുറത്തിറക്കി. ഫോക്‌സ് ട്രാന്‍സ്‌പോര്‍ട്ടുമായി സഹകരിച്ചാണ് കര്‍വ ടെക്നോളജീസ് പുതിയ ഇക്കണോമിക് ടാക്സി ആരംഭിക്കുന്നത്.
പുതിയ ‘കര്‍വ-ഫോക്‌സ്’ സേവനം ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമാകുമെന്ന് കര്‍വ ചെയര്‍മാന്‍ അഹ് മദ് അല്‍ മുഫ്ത അഭിപ്രായപ്പെട്ടു. കര്‍ ടാക്‌സി ആപ്പ് ഉപയോഗിച്ച് ചിലവ് കുറഞ്ഞ ടാക്‌സി സര്‍വീസ് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും. ഫോക്‌സ് ട്രാന്‍സ്‌പോര്‍ട്ടിന്റെ രണ്ടായിത്തിലധികം കാറുകളുടേയും സേവനം ഇതിലൂടെ പ്രയോജനപ്പെടുത്താം.
റൈഡിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട്, വിശ്വസനീയമായ ഗതാഗതത്തിനായി കൂടുതല്‍ വില ബോധമുള്ള കര്‍വ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ എക്കണോമി സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ ഒരു ടീമാണ് സേവനത്തിന് നേതൃത്വം നല്‍കുക. മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍, പതിവ് പരിശീലനങ്ങള്‍, ഒരു പൂര്‍ണ്ണ പിന്തുണാ ടീം എന്നിവ സേവനം സവിശേഷമാക്കും.
ഉപഭോക്താക്കള്‍ക്ക് കര്‍വ ടാക്‌സി ആപ്പ് വഴി പുതിയ ‘കര്‍വ ഫോക്‌സ് സേവനം ബുക്ക് ചെയ്യാം് ട്രിപ്പ് ട്രാക്കിംഗും സൗകര്യപ്രദമായ പണരഹിത പേയ്മെന്റ് സംവിധാനവും ലഭ്യമാണ് .
ഫോക്‌സ് ട്രാന്‍സ്പോര്‍ട്ടുമായുള്ള ഈ പങ്കാളിത്തത്തിലൂടെ ഞങ്ങള്‍ വലിയൊരു വിഭാഗം യാത്രക്കാര്‍ക്ക് സേവനം നല്‍കും. സുരക്ഷ, വൃത്തി, അറ്റകുറ്റപ്പണി, 24/7 ഉപഭോക്തൃ പിന്തുണ എന്നിവയുടെ കാര്യത്തില്‍ എല്ലാ വാഹനങ്ങളും കര്‍വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന് അനുസൃതമായി പങ്കിട്ട ഗതാഗത മോഡലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര ഗതാഗതം കൈവരിക്കുന്നതിനും ഇത്തരം പങ്കാളിത്തങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് കര്‍വ ടെക്നോളജീസ് ചെയര്‍മാന്‍ അഹമ്മദ് അല്‍ മുഫ്ത പറഞ്ഞു.
ഗതാഗത സേവന രംഗത്തെ 20 വര്‍ഷത്തെ പരിചയവുമായാണ് ഫോക്സ് ട്രാന്‍സ്പോര്‍ട്ട് കര്‍വയുമായി സഹകരണത്തിനെത്തുന്നതെന്നും ഞങ്ങളുടെ പരിചയ സമ്പത്തും പ്രൊഫഷണലിസവും ഈ സഹകരണം കൂടുതല്‍ ഫലപ്രദമാക്കുമെന്നുമാണ് പ്രതീക്ഷയെും ഫോക്സ് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ മാനേജര്‍ ഡോ. അഹമ്മദ് ടെംറാസി പറഞ്ഞു