ലോകകപ്പ് ടിക്കറ്റ് ഉടമകളുടെ പേര് മാറ്റാന്‍ അനുവദിക്കുന്ന ആപ്ലിക്കേഷന്‍ അടുത്തമാസം ആദ്യം പുറത്തിറക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകകപ്പ് മത്സരങ്ങള്‍ക്കായി ടിക്കറ്റെടുത്തവര്‍ക്ക് പേര് മാറ്റാന്‍ അനുവദിക്കുന്ന ആപ്ലിക്കേഷന്‍ അടുത്ത മാസം ആദ്യം പുറത്തിറക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ ഹയ്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അലി അല്‍-കുവാരി വെളിപ്പെടുത്തി. അല്‍-കാസ് ചാനലിലെ മജ്ലിസ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ വേണ്ടി വാങ്ങിയ ശേഷം ലാകകപ്പ് ടിക്കറ്റുകള്‍ എങ്ങനെ കൈമാറ്റം ചെയ്യാമെന്നത് പൊതുജനങ്ങള്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ഖത്തര്‍ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ഉടമയുടെ പേര് പൊതുജനങ്ങള്‍ക്ക് മാറ്റാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷന്‍ ഒക്ടോബര്‍ ആദ്യം ആരംഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് കപ്പ് ടിക്കറ്റുകളുടെ അതേ സംവിധാനം തന്നെയായിരിക്കും ഇതിന് ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ആരാധകര്‍ക്കുള്ള എല്ലാ ടിക്കറ്റുകള്‍ക്കുമുള്ള അപേക്ഷയാണ് ഈ ആപ്ലിക്കേഷനെന്ന് അല്‍-കുവാരി വിശദീകരിച്ചു, അതിലൂടെ ഒരു വ്യക്തിക്ക് ടിക്കറ്റ് വാങ്ങിയ അക്കൗണ്ടിന്റെ ലോഗിന്‍ ഡാറ്റ ഉപയോഗിച്ച് പുതിയ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.
രജിസ്‌ട്രേഷന് ശേഷം, വാങ്ങിയ എല്ലാ ടിക്കറ്റുകളും പുതിയ ആപ്ലിക്കേഷനില്‍ ദൃശ്യമാകുമെന്നും ടിക്കറ്റ് ഉടമയുടെ പേര് എളുപ്പത്തില്‍ മാറ്റാനുള്ള സാധ്യതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.