2024 ലെ എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന് ഖത്തര്‍ ആതിഥ്യമരുളും
അമാനുല്ല വടക്കാങ്ങര
ദോഹ. 2024 ലെ എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന് ഖത്തര്‍ ആതിഥ്യമരുളും . ഇന്ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) കോമ്പറ്റീഷന്‍സ് കമ്മിറ്റിയുടെ അഞ്ചാമത് മീറ്റിംഗിലാണ് ഖത്തറിനെ 2024 ലെ എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിനുള്ള ആതിഥേയരായി തിരഞ്ഞെടുത്തത്.
സമഗ്രമായ ബിഡ് മൂല്യനിര്‍ണ്ണയ പ്രക്രിയയ്ക്കും തുടര്‍ന്നുള്ള റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുള്ള പ്രധാന ഡെലിവറബിളുകളുടെ മൊത്തത്തിലുള്ള അപകടസാധ്യത വിലയിരുത്തലിനും ശേഷമാണ് ഈ വര്‍ഷം നവംബറില്‍ ഫിഫ ലോകകപ്പ് 2022 ന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുളള അഞ്ച് ബിഡ്ഡര്‍മാരില്‍ നിന്നാണ് കമ്മിറ്റി തിരഞ്ഞെടുത്തതെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.