
ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് . ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പ് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരിക്കും. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിലേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെയായിരിക്കും.
ഡിജിപോള്‍ ആപ്പ് വഴിയാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ലോകത്തിന്റെ ഏത് ഭാഗത്തുള്ള വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. എന്നാല്‍ ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വെരിഫൈ ചെയ്തവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനാവുക.