Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ആര്യാടന്‍ മതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവ് ,കെ. മുഹമ്മദ് ഈസ

അമാനുല്ല വടക്കാങ്ങര

ദോഹ: ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന ആര്യാടന്‍ മുഹമ്മദ് എന്ന നിലമ്പൂര്‍കാരുടെ സ്വന്തം കുഞ്ഞാക്കതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നുവെന്ന് കെ. മുഹമ്മദ് ഈസ അഭിപ്രായപ്പെട്ടു. സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന നിലമ്പൂര്‍ കൂട്ടത്തിന്റെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്യാടന്റെ ജീവിതത്തിന്റെ നാള്‍വഴികള്‍ യോഗാധ്യക്ഷന്‍ കൂടിയായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സദസ്സിന് മുമ്പില്‍ അവതരിപ്പിച്ചു.

അനുസ്മരണ യോഗത്തില്‍ സിദ്ധിക്ക് ചെറുവല്ലൂര്‍ (ഇന്‍കാസ്) അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് , കേശവദാസ്, റിയാസ്, ബിനു, അഷ്‌കര്‍, അഭി, അബ്ദുറഹിമാന്‍, രാജേഷ് നിലമ്പൂര്‍, ഫൈസല്‍ ചുങ്കത്തറ, ശീതള്‍, മുസ്തഫ സ്റ്റാര്‍ ഗ്രൂപ്പ്, ഷാഫി കോഴിക്കോട്, സഫുവാന്‍ മാളിയേക്കല്‍എന്നിവര്‍ സംസാരിച്ചു.
ഖത്തര്‍ നിലമ്പൂര്‍ കൂട്ടം മുഖ്യ രക്ഷാധികാരി എം.ടി. നിലമ്പൂരിന്റെയും, ഹൈദര്‍ ചുങ്കത്താറയുടെയും അനുസ്മരണ സന്ദേശങ്ങള്‍ സദസ്സില്‍ വായിച്ചു.

ചടങ്ങില്‍ സന്ദീപ് സ്വാഗതവും, മജീദ് മൂത്തേടം നന്ദിയും പറഞ്ഞു.

 

Related Articles

Back to top button