
ഖത്തറില്‍ പനി ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ പനി ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.പാലക്കാട് ജില്ലയിലെ ചാലിശ്ശേരി അഹ് മദ് പരിക്കുന്നത്തിന്റേയും സൈനബയുടേയും മകനായ ഷമീര്‍ പരിക്കുന്നത്ത് അഹ ് മദാണ് ഇന്ന് രാവിലെ ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വെച്ച് മരിച്ചത്. 44 വയസ്സായിരുന്നു.
പനി ബാധിച്ച് സ്വകാര്യ ക്‌ളിനിക്കില്‍ ചികില്‍സ തേടിയ ഷമീറിന്റെ ഇസിജിയടക്കമുളള ലാബ് പരിശോധനകളില്‍ അസ്വാഭാവികതകള്‍ കണ്ടതിനെ തുടര്‍ന്ന് നേരെ ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു. രണ്ട് ദിവസത്തോളം വെന്റിലേറ്ററിലായിരുന്ന ഷമീര്‍ ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഖത്തറില്‍ സ്‌കൈവേ ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഷമീറിന്റെ സഹോദരന്‍ നൗഷാദ് ദോഹയിലുണ്ട്.
റെജുലയാണ് ഭാര്യ. അസ് ലഹ് , മുസമ്മില്‍ അഹ് മദ്, അബ് ല എന്നിവര്‍ മക്കളാണ്
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.