Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഫിഫ 2022 ലോകകപ്പ് സേവനങ്ങള്‍ക്കായി വടക്കാങ്ങരയില്‍ നിന്നും ഒരു വിദ്യാര്‍ഥി

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സേവനങ്ങള്‍ക്കായി വടക്കാങ്ങരയില്‍ നിന്നും ഒരു വിദ്യാര്‍ഥി. നിലമ്പൂര്‍ അമല്‍ കോളേജില്‍ ബാച്ചിലര്‍ ഓഫ് ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ അമന്‍ അബൂബക്കറാണ് കോളേജിലെ സഹപാഠികളും മുതിര്‍ന്നവരുമായ വിദ്യാര്‍ഥികളോടൊപ്പം ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പില്‍ അതിഥികളെ സ്വീകരിക്കാനും സേവനങ്ങള്‍ ചെയ്യാനുമായി ദോഹയിലെത്തിയത്.

കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ അമനും സംഘവും വിവിധ പരിശീലന പരിപാടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് സേവനത്തിനിറങ്ങുക. കോഴ്‌സിന്റെ ഇന്റേണ്‍ഷിപ്പായും പരിഗണിക്കുന്ന ഈ സേവനം വളര്‍ന്നുവരുന്ന പ്രൊഫഷണലുകള്‍ക്ക് വലിയ ദിശാബോധം നല്‍കുന്ന അവസരമാകും.

തങ്കയത്തില്‍ അബൂബക്കറിന്റേയും ഫഹീദയുടേയും മകനാണ് അമന്‍

Related Articles

Back to top button