Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കെ.എം.സി.സി ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അബ്ദുല്‍ നാസിര്‍ പ്രസിഡണ്ട്, നസീര്‍ അഹ്മദ് ജനറല്‍ സെക്രട്ടറി, നസീര്‍ എസ് ട്രഷറര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കെ.എം.സി.സി ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി അബ്ദുല്‍ നാസിറും ജനറല്‍ സെക്രട്ടറിയായി നസീര്‍ അഹ്മദും തെരഞ്ഞെടുക്കപ്പെട്ടു. നസീര്‍ എസ് ആണ് ട്രഷറര്‍ . അബ്ദുല്‍ മജീദ് കെ.എ, മഹബൂബ് ആര്‍.എസ്, മുഹമ്മദ് റാഫി എം. എച്ച്, കബീര്‍ കാട്ടൂര്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും, അലി അക്ബര്‍ കെ എം, മൊഹസ്സിന്‍ തങ്ങള്‍ ബി. കെ, ആരിഫ് കെ. എ നൗഷാദ് ടി.എം എന്നിവര്‍ സെക്രട്ടറിമാരുമാണ് .

പ്രസിഡണ്ട് പി എസ് എം ഹുസ്സൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വി. ബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ ് കെ. പി ഹാരീസ്,് ഒ. കരീം, റയീസ് വയനാട്, കെ.എം.സി.സി കാസര്‍കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി സാദിക്ക് പക്യാര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി. ബക്കര്‍ പി എസ് എം ഹുസ്സൈന്‍, ഒ. കരീം, കെ.പി ഹാരിസ്, സാദിഖ് പഖ്യാര, അബ്ദുല്‍ റഷീദ് വി. എച്, ബദറുദ്ദീന്‍ വി.എം, ഹാഷിം എം. സി, സലിം സുലൈമാന്‍, ഇജാസ്, ജാഫര്‍, ഷംസുദ്ദീന്‍ വൈക്കോചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലി അക്ബര്‍ പ്രാര്‍ത്ഥനയോടെ ആരംഭിച യോഗത്തില്‍ എന്‍ ട്ടി നാസ്സര്‍ സ്വാഗതവും നസീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

Related Articles

Back to top button