Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കാവാക് ഓണാഘോഷവും പ്രൊഡക്ഷന്‍ ക്രൂവിന്റെ രൂപീകരണവും

അമാനുല്ല വടക്കാങ്ങര

ദോഹ : സിനി ആര്‍ട്ടിസ്റ്റ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തറിന്റെ ആഭിമുഖ്യത്തില്‍, ഓണാഘോഷപരിപാടികളും, ഓണസദ്യയും, കവാക് പ്രൊഡക്ഷന്‍ ക്രൂവിന്റെ രൂപീകരണവും നടന്നു.
കവാക് പ്രസിഡന്റ് ഡേവീസ് ചേലാട്ട് പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, പ്രസിദ്ധ സംവിധായകനും, തിരക്കഥാകൃത്തുമായ മനോജ് വി നായര്‍ മുഖ്യാതിഥി ആയിരുന്നു. പ്രഭ ഹെന്‍ഡ്രി സെബാസ്റ്റ്യന്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ചു.

ട്രഷറര്‍ മുരളി മഞ്ഞളൂര്‍ എക്‌സിക്യൂട്ടീവ് അംഗം സുരേഷ് ആറ്റിങ്ങല്‍, ബദറുദ്ദീന്‍, എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു.
സിനി ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍, ഖത്തര്‍ തങ്ങള്‍ക്ക് മുന്നിലേക്ക് വക്കുന്ന അവസരങ്ങള്‍ക്ക് സംഘടനംഗങ്ങള്‍ നന്ദി പ്രകടിപ്പിച്ചു.കവാക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ നിസ്സാര്‍, ജുബിന്‍, വിജി, സോയ, ബൈജു,എന്നിവര്‍ സന്നിഹിതരായിരുന്നു.

മനോജ് വി നായര്‍ ഖത്തറിലും, നാട്ടിലുമായി ചിത്രീകരണം ആരംഭിക്കുന്ന പുതിയ ബിഗ് ബഡ്ജക്റ്റ് ചിത്രത്തിലേക്ക് കവാക് സംഘടനയില്‍ നിന്നും കലാകാരന്മാരെ കാസ്റ്റിംങ് കോള്‍ വഴി കണ്ടെത്തുവാനുള്ള അവസരം സംഘടനക്ക് നല്‍കിയതില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും സംഘടന അംഗങ്ങള്‍ക്കുമുള്ള കടപ്പാട് വളരെ ഹൃദ്യമായി അദ്ദേഹത്തെ അറിയിച്ചു. വിവിധ ഓണപ്പരിപാടികള്‍ യോഗത്തിന് മാറ്റു കൂട്ടി.

കവാക് എക്‌സിക്യൂട്ടീവ് അംഗം മോന്‍സി തേവര്‍കാട്ടില്‍ സ്വാഗതവും കോഡിനേറ്റര്‍ സന്തോഷ് ഇടയത്ത് നന്ദിയും പറഞ്ഞു.

 

Related Articles

Back to top button