Breaking News
ഇന്ന് ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴക്കും സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 നവംബര്‍ 7 ന് പകല്‍ സമയത്ത് ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ പ്രവചനത്തില്‍ അറിയിച്ചു.
പകല്‍സമയത്ത് രാജ്യത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ക്യുഎംഡി അറിയിച്ചു.
വടക്കന്‍ പ്രദേശങ്ങളില്‍ അതിരാവിലെ ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാമെന്ന് ക്യുഎംഡി കൂട്ടിച്ചേര്‍ത്തു