Breaking News
കര്‍വ ബസ്സുകള്‍ പുലര്‍ച്ചെ 4 മണി മുതല്‍ രാത്രി 12 മണി വരെ
അമാനുല്ല വടക്കാങ്ങര
ദോഹ. ലോക കപ്പിനെത്തുന്ന ഫുട്ബോള്‍ ആരാധകരെ പരിഗണിച്ച് കര്‍വ ബസ്സുകള്‍ പുലര്‍ച്ചെ 4 മണി മുതല്‍ രാത്രി 12 മണി വരെ സര്‍വീസ് നടത്തുമെന്ന് ഖത്തറിന്റെ സംയോജിത പൊതുഗതാഗത ശൃംഖലയായ സില അറിയിച്ചു.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള എല്‍ 533 , ടി 612 എന്നിവ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.