Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഡോ. ഫാത്തിമ ഫാഹിമക്ക് ഖത്തര്‍ കെ എം സി സി ചെമ്മനാട് പഞ്ചായത്തിന്റെ സ്‌നേഹാദരവ്

അമാനുല്ല വടക്കാങ്ങര
ദോഹ. മംഗ്‌ളൂര്‍ എന്‍.ഐ.ടി.ടി.ഇ യൂണിവേസിറ്റിയില്‍നിന്ന് ഫാം ഡിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ഫാത്തിമ ഫാഹിമ ഒരവങ്കരക്ക് ഖത്തര്‍ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് ഉപഹാരം നല്‍കി ആദരിച്ചു. ഒരവങ്കരയിലുള്ള അവരുടെ വസതിയില്‍ വെച്ച് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉപഹാരം സമ്മാനിച്ചു.

ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴുര്‍, മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികളായ ഇഖ്ബാല്‍ കല്ലട്ര, അഹ്മദ് ഒരവങ്കര, കബീര്‍ ചളിയങ്കോട്, അബൂബക്കര്‍ കണ്ടത്തില്‍, സെമീര്‍ അഹമ്മദ് ഒരവങ്കര, മുനീര്‍ കടവത്ത്,ഉമ്പു കടവത്ത്, ഖത്തര്‍ കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് മൊയ്ദീന്‍ ബേക്കല്‍, ഖത്തര്‍ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് ട്രെഷറര്‍ ഉനൈസ് ബെണ്ടിച്ചാല്‍, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ കണ്ണംകുളം,മുന്‍ ഖത്തര്‍ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് മുന്‍ നേതാവ് മജീദ് ചെമ്പരിക്ക, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

കെ എം സി സി ഖത്തര്‍ പഞ്ചായത്ത് സീനിയര്‍ നേതാക്കളും സഹ ഭാരവാഹികളും ആശംസകള്‍ അറിയിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് കാസിം പെരുമ്പള, ജന. സെക്രട്ടറി ഷഹദാഫ് ചളിയങ്കോട് എന്നിവര്‍ ചടങ്ങില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും കമ്മറ്റിക്കു വേണ്ടി നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Back to top button