Breaking News
തൗബണിഞ്ഞും അറബിവേഷം ധരിച്ചും ലോകകപ്പ് ആഘോഷമാക്കി യൂറോപ്യന്മാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിനെത്തിയ യൂറോപ്യന്മാര്‍ തൗബണിഞ്ഞും അറബിവേഷം ധരിച്ചും ലോകകപ്പ് ആഘോഷമാക്കുകയാണ്. കോര്‍ണിഷിലും സൂഖ് വാഖിഫിലും ലുസൈല്‍ ബോളിവാര്‍ഡിലും
കതാറയിലുമെക്കൈ അറബി വേഷം കെട്ടിയ നിരവധി യൂറോപ്യന്മാരെ കാണാം. അറബി ഖഹ് വയും ഈത്തപഴവും നുകര്‍ന്നും സംസ്‌കാരവും പാരമ്പര്യവും തിരിച്ചറിയാന്‍ ശ്രമിച്ചുമൊക്കെയാണ് പലരും ഖത്തര്‍ സന്ദര്‍ശനം കൂടുതല്‍ മനോഹരമാക്കുന്നത്.
അറേബ്യന്‍ ആതിഥ്യവും സാംസ്‌കാരിക ചിഹ്നങ്ങളുമൊക്കെ ഏറെ ഹൃദ്യമാണെന്നാണ് പല യൂറോപ്യന്‍ സന്ദര്‍ശകരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്.